പി ടി എച്ച് കൊളച്ചേരി മേഖല മെഡിക്കൽ സെന്റർ & ഫാർമസി കെ എം ഷാജി ഉദ്ഘാടനം ചെയ്തു

Kannadiparamba online news

പള്ളിപ്പറമ്പ് : പൂക്കോയ തങ്ങൾ ഹോസ്പിസ് കൊളച്ചേരി മേഖല മെഡിക്കൽ സെൻ്റർ & ഫാർമസി ഉദ്ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി നിർവ്വഹിച്ചു. പി.ടി.എച്ച് ക്ലിനിക്ക് ഉദ്ഘാടനം ഷാർജ കെ എം സി സി സ്റ്റേറ്റ് പ്രസിഡണ്ട് ഹാഷിം നൂഞ്ഞേരിയും, മെഡിസിൻ വിതരണത്തിൻ്റെ ഉദ്ഘാടനം പി.ടി.എച്ച് ഖത്തർ ചാപ്റ്റർ ഉപദേശക സമിതി ചെയർമാൻ കമ്പിൽ മൊയ്തീൻ ഹാജിയും നിർവഹിച്ചു. പൂക്കോയ തങ്ങൾ ഹോസ്പിസ് പ്രസിഡണ്ട് മുസ്തഫ കോടിപ്പോയിൽ അധ്യക്ഷനായിരുന്നു. മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി, പി.ടി.എച്ച് CFO ഡോ. എം. എ അമീറലി എന്നിവർ പ്രഭാഷണം നിർവ്വഹിച്ചു . പി ടി എച്ച് സെക്രട്ടറി ഹാഷിം കാട്ടാമ്പള്ളി സ്വാഗതവും ട്രഷറർ വി പി അബ്ദുസമദ് ഹാജി നന്ദിയും പറഞ്ഞു. റഷീദ് ബാഖവി പ്രാർത്ഥന നിർവഹിച്ചു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.വി ശമീമ, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ മുഹമ്മദ് അഷ്റഫ്, കെ.പി അബ്ദുൽ സലാം, കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ കെ കെ എം ബഷീർ, പി.ടി.എച്ച് ഉപദേശസമിതി മെമ്പർ ടി.വി അസൈനാർ മാസ്റ്റർ, പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദ് പ്രസിഡൻ്റ് സി എം മുസ്തഫ ഹാജി, പി ടി എച്ച് ചീഫ് മെഡിക്കൽ അഡ്വൈസർ ഡോ. ഇ.കെ സൈനുദ്ദീൻ, റിയാദ് കെ എം സി സി ജില്ല ജനറൽ സെക്രട്ടറി മുഖ്താർ പി. ടി. പി, പി.ടി.എച്ച് മസ്കറ്റ് ചാപ്റ്റർ സെക്രട്ടറി മുനീർ ടോപ്പ് സ്റ്റാർ, പി ടി എച്ച് ഖത്തർ ചാപ്റ്റർ സെക്രട്ടറി മുജീബ് പുല്ലൂപ്പി, പി ടി എച്ച് ഖത്തർ ചാപ്റ്റർ പ്രതിനിധികളായ മുസ്തഫ തണ്ടപ്പുറം, സ്വാദിഖ് കമ്പിൽ, പി.ടി.എച്ച് നഴ്സ് ജാസ്മിൻ, ഡോ. അലൻ ആൻറണി, നൂറുദ്ധീൻ പുളിക്കൽ, സിദ്ധീഖ് കണ്ണാടിപ്പറമ്പ്, റംസീന റഹൂഫ്, ആഷിക്ക് സഖാഫി പള്ളിപ്പറമ്പ്, ഹംസ മൗലവി പള്ളിപ്പറമ്പ്, ജംഷീർ ആലക്കാട്, എം കെ മുഹമ്മദ് കുട്ടി, ആറ്റക്കോയ തങ്ങൾ, എ അബ്ദുൽ ഖാദർ മൗലവി, ഫർഹാന ടി പി, ടി.വി അബ്ദുൽ ഗഫൂർ, പി. ടി.എച്ച് ഭാരവാഹികളായ എം അബ്ദുൽ അസീസ്, മുനീർ ഹാജി മേനോത്ത്, അബ്ദുൽ ഖാദർ ചെറുവത്തല, താജുദ്ദീൻ പി പി, മൻസൂർ പാമ്പുരുത്തി
സംസാരിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!