വനിതാ ലീഗ് പാമ്പുരുത്തി ശാഖ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

Kannadiparamba online news

പാമ്പുരുത്തി: പാമ്പുരുത്തി ശാഖ വനിതാ ലീഗിന്റെ പ്രവർത്തക കൺവെൻഷൻ പാമ്പുരുത്തി ബാഫഖി സൗധത്തിൽ സംഘടിപ്പിച്ചു. കൊളച്ചേരി പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡണ്ട് ടി.വി. ഷമീമയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മുസ്ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ ഉദ്ഘാടനം ചെയ്തു.

എം.എസ്.എഫ്. ഹരിത സംസ്ഥാന ജനറൽ കൺവീനർ ടി.പി. ഫിദ (മലപ്പുറം) മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം. അബ്ദുൽ അസീസ്, വനിതാ ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.സി.പി. ഫൗസിയ, മുസ്ലിം ലീഗ് പാമ്പുരുത്തി ശാഖ ജനറൽ സെക്രട്ടറി കെ.പി. അബ്ദുൽ സലാം, യൂത്ത് ലീഗ് ശാഖ പ്രസിഡണ്ട് കെ.സി. മുഹമ്മദ് കുഞ്ഞി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

തളിപ്പറമ്പ് സർ സയ്യിദ് കോളേജ് എം.എസ്.എഫ്. യൂണിറ്റ് വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കെ.സി. റിൻഷ ഷെറിനുള്ള ഉപഹാരം ടി.പി. ഫിദ കൈമാറി. ശാഖ ജനറൽ സെക്രട്ടറി കെ.സി. ഫാസിൽ സ്വാഗതവും എം. കൗലത്ത് നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികൾ തിരഞ്ഞെടുത്തു:
• പ്രസിഡണ്ട്: എം. കൗലത്ത്
• ജനറൽ സെക്രട്ടറി: വി.ടി. ഹഫ്‌സത്ത് ടീച്ചർ
• ട്രഷറർ: കെ. സുമയ്യ

വൈസ് പ്രസിഡണ്ടുമാർ:
• ആമിന എം
• എം.പി. സുമയ്യ ടീച്ചർ
• പി. ഹസീന

ജോയിന്റ് സെക്രട്ടറിമാർ:
• എം.പി. സാജിത
• കെ.പി. റഷീദ
• എം. ഹസീന

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!