കണ്ണൂരില്‍ മൂന്നുവയസുകാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി

Kannadiparamba online news
Screenshot

മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമൊപ്പം തോട്ടിൽ കുളിക്കാനിറങ്ങിയ മൂന്നുവയസുകാരൻ ഒഴുക്കിൽപ്പെട്ടു. പരിയാരം കോരൻപീടികയിലെ പി ടി പി ജാബിറിന്റെ മകൻ മുഹമ്മദ് നജ്മാനെയാണ്‌ ഒഴുക്കിൽപ്പെട്ട്‌ കാണാതായത്‌. ഞായർ വൈകിട്ട്‌ അഞ്ചിന്‌ പൂമംഗലം കൊടിലേരി പാലത്തിന് സമീപത്തെ തോട്ടിലാണ്‌ കുളിക്കാനിറങ്ങിയത്‌. 

കുറുമാത്തൂർ ചൊറുക്കളയിൽ ഉപ്പൂപ്പ കെ പി ഉമ്മറിന്റെ വീട്ടിൽ എത്തിയതായിരുന്നു കുടുംബം. ഇവിടെനിന്നാണ്‌ രണ്ട്‌ കിലോമീറ്ററോളം അകലെയുള്ള പൂമംഗലത്ത് കുളിക്കാനെത്തിയത്. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടി ഒഴുക്കിൽപ്പെട്ടപ്പോൾ രക്ഷിക്കാനായി ശ്രമിക്കുന്നതിനിടെ മുഹമ്മദ് നജ്മാൻ വെള്ളത്തിലേക്ക് ചാടുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും രാത്രി ഏഴുവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തനായില്ല. തിങ്കൾ രാവിലെ തിരച്ചിൽ തുടരും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!