പാമ്പുരുത്തി: ചരിത്രപ്രസിദ്ധമായ പാമ്പുരുത്തി പള്ളി നേർച്ച ഉറൂസിന്റെ രണ്ടാം ദിവസമായ ഇന്ന് (ഏപ്രിൽ 18, ശനിയാഴ്ച) വിപുലമായ കലാപരിപാടികൾ അരങ്ങേറും. ഇന്ന് രാത്രി 8 മണിക്കാണ് പരിപാടികൾക്ക് തുടക്കമാകുക.
കാടാച്ചിറ ദുൽഫുഖർ കലാസംഘം അവതരിപ്പിക്കുന്ന ദഫ്മുട്ട്, ദഫ് കളി, അറബന മുട്ട് എന്നിവയാണ് ആദ്യത്തെ പ്രധാന ആകർഷണം. ഇതിന് പിന്നാലെ അൽ അമീൻ കൂത്തുപറമ്പ് അവതരിപ്പിക്കുന്ന ഖവാലി, മാഷപ്പ്, മദ്ഹ് ഗാനം, മാപ്പിളപ്പാട്ട്, നഹ്ത് ശരീഫ് എന്നിവയും വേദിയിൽ അരങ്ങേറും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഉറൂസിന്റെ ഭാഗമായി ഇന്ന് വലിയ തോതിലുള്ള ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

