യു.ഡി.എഫ് സർക്കാരിനുള്ള ശക്തമായ മുന്നറിയിപ്പാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം: എൻ. ചന്ദ്രൻ

Kannadiparamba online news
Screenshot

കണ്ണൂർ: സംസ്ഥാന സർക്കാർ ഭരണമേറ്റ് നൂറുദിവസം കഴിഞ്ഞപ്പോഴുള്ള തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫ് സർക്കാരിനുള്ള ജനങ്ങളുടെ കൃത്യമായ മുന്നറിയിപ്പാണെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ എൻ. ചന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

പെരളശേരി പഞ്ചായത്തിലെ ബാവോട് വാർഡ് യു.ഡി.എഫിൽ നിന്നും എൽ.ഡി.എഫ് വലിയ ഭൂരിപക്ഷത്തിൽ തിരിച്ചുപിടിച്ചതായും, മട്ടന്നൂരിലെ ഉരുവച്ചാൽ വാർഡിൽ ഭൂരിപക്ഷം വർദ്ധിപ്പിച്ച് സീറ്റ് നിലനിർത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. യു.ഡി.എഫിന് ശക്തമായ അടിത്തറയുള്ള ബാവോടിൽ അവരുടെ നേതാക്കൾ തമ്പടിച്ചാണ് പ്രവർത്തനം നടത്തിയതെങ്കിലും ജനങ്ങൾ ശക്തമായ തിരിച്ചടിയാണ് നൽകിയത്. നുണപ്രചരണങ്ങളെ അതിജീവിച്ച് എൽ.ഡി.എഫിന് ശക്തമായി തിരിച്ചുവരാൻ കഴിയുമെന്നതിന്റെ ഉദാഹരണമാണ് ഈ വിജയങ്ങളെന്നും എൻ. ചന്ദ്രൻ പ്രസ്താവനയിൽ വ്യക്തമാക്കി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!