വളവിൽ ചേലേരി: പ്രഭാത് വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും ദിനാചരണവും വിപുലമായി സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീമതി പി.കെ. ദീപ പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി എം.കെ. മനേഷ് ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.
വായനശാല എക്സിക്യൂട്ടീവ് അംഗം ശ്രീ ഒ.വി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, പി.കെ. രവീന്ദ്രനാഥ്, കെ. സജിത്ത് എന്നിവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി സ്വാഗതവും എക്സിക്യൂട്ടീവ് അംഗം ശ്രീമതി ശ്രീജിന ബാബു നന്ദിയും പറഞ്ഞു. വായനശാല പ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

