കൊളച്ചേരി പഞ്ചായത്ത്
സ്പെഷ്യൽ കൺവെൻഷൻ സംഘടിപ്പിച്ചു
പന്ന്യങ്കണ്ടി : “അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്” എന്ന ശീർഷകത്തിൽ മെയ് 1 മുതൽ 31 വരെ നടക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ മുന്നോടിയായി കൊളച്ചേരി പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് സ്പെഷ്യൽ കൺവെൻഷൻ സംഘടിപ്പിച്ചു. പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക കോൺഫ്രൻസ് ഹാളിൽ നടന്ന കൺവെൻഷൻ മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡണ്ട് നൗഷാദ് പുതുക്കണ്ടം ഉദ്ഘാടനം ചെയ്തു. കൊളച്ചേരി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ പാട്ടയം, സെക്രട്ടറി അന്തായി ചേലേരി, കൊളച്ചേരി പഞ്ചായത്ത് ഗ്ലോബൽ കെ എം സി സി മീഡിയ വിംഗ് കൺവീനർ ജുനൈദ് നൂഞ്ഞേരി, സംസാരിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജാബിർ പാട്ടയം സ്വാഗതവും ട്രഷറർ ജമാൽ സിഎം കെ നന്ദിയും പറഞ്ഞു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

