തളിപ്പറമ്പ്: മലൈബാർ പ്രസ്സ് പ്രസിദ്ധീകരിച്ച ‘മേക്കേഴ്സ് ഓഫ് ഇസ്ലാം ഇൻ മലബാർ’ പരമ്പരയിലെ പത്താമത് പുസ്തകമായ ‘ചിത്താരി ഹംസ മുസ്ലിയാർ’ പ്രകാശനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷററും അൽ മഖർ സ്ഥാപനങ്ങളുടെ രക്ഷാധികാരിയുമായിരുന്നു കൻസുൽ ഉലമ ചിത്താരി ഹംസ മുസ്ലിയാർ.
ചിത്താരി ഹംസ മുസ്ലിയാരുടെ ജീവചരിത്രം പൂനൂർ മർകസ് ഗാർഡനിൽ ബാച്ചിലർ പ്രോഗ്രാം നാലാം വർഷ വിദ്യാർഥിയും ശ്രീ നാരായണഗുരു ഓപ്പൺ യുണിവേഴ്സിറ്റിയിൽ ബി. എ ഇക്കണോമിക്സ് അവസാന വർഷ വിദ്യാർഥിയുമായ അമീൻ മയ്യിലാണ് രചിച്ചിട്ടുള്ളത്.
പുസ്തകത്തിന്റെ പ്രകാശനം തളിപ്പറമ്പ് നാടുകാണിയിലെ അൽ മഖറിൽ നടന്നു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് പട്ടുവം കെ.പി. അബൂബക്കർ മൗലവി, അൽമഖർ ഫിനാ.സെക്രട്ടറി അബ്ദുൽ ജബ്ബാർ ഹാജിക്ക് പുസ്തകം നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

