കെഎസ്ഇബിയുടെ വൈദ്യുത കമ്പികളും വയറുകളും മോഷ്ടിക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

Kannadiparamba online news
Screenshot

കണ്ണൂർ: കെഎസ്ഇബിയുടെ വൈദ്യുത കമ്പികളും വയറുകളും മോഷ്ടിച്ച് ലോറിയിൽ കടത്താൻ ശ്രമിച്ച രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ കണ്ണവം പോലീസിന്റെ പിടിയിലായി. ഉത്തർപ്രദേശ് സ്വദേശികളായ രവി (30), അമൻകുമാർ (32) എന്നിവരാണ് പിടിയിലായത്. മോഷ്‌ടിച്ച വസ്തുക്കൾ കടത്താൻ ഉപയോഗിച്ച നാഷണൽ പെർമിറ്റ് ലോറിയും കണ്ണവം പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഞായറാഴ്ച രാവിലെ 10 മണിയോടെ കോളയാട് കെഎസ്ഇബി ഓഫീസിനു മുന്നിൽ സൂക്ഷിച്ചിരുന്ന വസ്തുക്കളാണ് ഇവർ മോഷ്ടിക്കാൻ ശ്രമിച്ചത്. കെഎസ്ഇബി കരാർ ജീവനക്കാരെന്ന വ്യാജേനയാണ് ഇവർ കൊള്ളയടിക്കാൻ ശ്രമിച്ചത്. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!