നാറാത്ത്: നാറാത്ത് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2026-27-ൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കവുങ്ങിൻ തൈ വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. റഹ്മത്ത് നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി. സുധീഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാർ, കൃഷി ഓഫീസർമാർ, കർഷകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പദ്ധതിയുടെ ഭാഗമായി 6,000 കവുങ്ങിൻ തൈകളാണ് കർഷകർക്ക് 75 ശതമാനം സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്നത്. കവുങ്ങ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കർഷകർക്ക് കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നാറാത്ത് ഗ്രാമപഞ്ചായത്തിലെ കാർഷിക മേഖലയ്ക്കും കവുങ്ങ് കൃഷിയുടെ വികസനത്തിനും ഏറെ പ്രയോജനകരമാകുന്നതാണ് ഈ പദ്ധതി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

