കണ്ണാടിപ്പറമ്പ്: അന്തരിച്ച പി.സി. ദാക്ഷായണിയമ്മയുടെ സ്മരണയിൽ ഓണപ്പറമ്പ് പ്രിയദർശിനി സാംസ്കാരിക കേന്ദ്രത്തിലേക്ക് നൽകുന്ന കസേരകളുടെ സമർപ്പണം നടന്നു. കുടുംബാംഗമായ എ.വി. പ്രഭാകരൻ ഡി.സി.സി. ജനറൽ സെക്രട്ടറി രജിത്ത് നാറാത്തിന് കസേരകൾ കൈമാറി.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സുധീഷ്, സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് സുരേഷ് ബാബു പി.വി., എം.വി. പവിത്രൻ, പി.ടി. കൃഷ്ണൻ, രാജേന്ദ്രൻ കളത്തിൽ, മനോഹരൻ കീരി, വിജീഷ് എൻ.വി. തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

