ചേലേരി പ്രഭാത് വായനശാലയും നാടക് കണ്ണൂർ മേഖല കമ്മിറ്റിയും സംയുക്തമായി ‘പട്ടം’ നാടക കളരി സംഘടിപ്പിച്ചു

Kannadiparamba online news
Screenshot

വളവിൽ: ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയവും നാടക് കണ്ണൂർ മേഖല കമ്മിറ്റിയും സംയുക്തമായി കുട്ടികൾക്കായി സംഘടിപ്പിച്ച ‘പട്ടം’ നാടക കളരി ശ്രദ്ധേയമായി. സിനിമാ സംവിധായകനും നാടക പ്രവർത്തകനുമായ സുനീഷ് വടക്കുമ്പാടൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രഭാത് വായനശാല & ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് പി.കെ. വിശ്വനാഥൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇൻ ചാർജ് പി.കെ. ഷനോജ് സ്വാഗതം പറഞ്ഞു.

ചടങ്ങിൽ നാടക പ്രവർത്തകരായ രാജേന്ദ്രൻ നാറാത്ത്, പ്രഭുനാഥ്, അനുരുദ്ധൻ ചെറുകുന്ന്, രാജീവൻ പണ്ടാരി, മനോജ് മുണ്ടേരി, വായനശാല പ്രസിഡണ്ട് പി. വിനോദ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രഭാത് കലാവേദി കൺവീനർ സജിത് കെ. പാട്ടയം ചടങ്ങിന് നന്ദി പറഞ്ഞു.

കളരിയുടെ വിജയത്തിനായി വായനശാല പ്രവർത്തകരായ എം.കെ. ചന്ദ്രൻ, എം.കെ. മനേഷ്, പി.പി. പ്രസന്ന, ശ്രീജിന ബാബുരാജ്, ബിബിത്ത് കെ., ശ്രേയ എം., രജില വിനീഷ്, രഞ്ജിനി കെ., പി.വി. ഉത്തമൻ, ഇ.പി. ലിജേഷ്, പി.കെ. രവീന്ദ്രനാഥ്, മേഘ കെ., ശ്രീശൻ ചേലേരി തുടങ്ങിയവർ നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് ‘പട്ടം’ നാടകകളരി തികച്ചും നവ്യാനുഭവമായി മാറി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!