കൊളച്ചേരി മുക്കിന് സമീപം കാർ നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞു

Kannadiparamba online news
Screenshot

കൊളച്ചേരി: മയ്യിൽ കൊളച്ചേരി മുക്കിന് സമീപം നിയന്ത്രണം വിട്ട് കാർ ഓടയിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ചെക്കിക്കുളത്ത് നിന്ന് കമ്പിലിലേക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.

കാറിലുണ്ടായിരുന്ന യാത്രക്കാർ പരിക്കുകളൊന്നുമില്ലാതെ വലിയൊരു ദുരന്തത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. നിയന്ത്രണം വിട്ട് ഓടയിലേക്ക് താഴ്ന്നുപോയ കാർ പിന്നീട് ക്രെയിൻ ഉപയോഗിച്ചാണ് പുറത്തെടുത്തത്. അപകട വിവരമറിഞ്ഞ് മയ്യിൽ പോലീസും നാട്ടുകാരും ഉടൻ തന്നെ സ്ഥലത്തെത്തി ആവശ്യമായ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!