പരിയാരം : മുൻവിരോധം വെച്ച് യുവാവിനെ മർദ്ദിക്കുകയും തലയ്ക്ക് മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ പരിയാരം പോലീസ് കേസെടുത്തു . ഏഴോം നരിക്കോട് എച്ചിൽ മൊട്ടയിലെ സി. രാ ഗേഷിൻ്റെ (40)പരാതിയിലാണ് എച്ചിൽ മൊട്ടയിലെ വിനോദ് , രജിൽ എന്നിവർക്കെതിരെ പരിയാരം പോലീസ് കേസെടുത്തത്. 25 ന് രാത്രി 8.45 മണിക്ക് പിലാത്തറ പീരക്കാം തടത്തെ ബീവറേജസ് ഔട്ട്ലെറ്റിന് സമീപം വെച്ചാണ് സംഭവം . പ്രതിയായവിനോദ് നാട്ടിൽ മുമ്പ് പ്രശ്‌നങ്ങൾ ഉണ്ടാക്കുമ്പോൾ പരാതിക്കാരൻ ഇടപെട്ടതിലുള്ള വിരോധം വെച്ചായിരുന്നു മർദ്ദിച്ചത്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

