കൊളച്ചേരി എ.യു.പി. സ്കൂളിൽ ‘Digital Square’ പദ്ധതി ഉദ്ഘാടനം ചെയ്തു

Kannadiparamba online news

കൊളച്ചേരി: കൊളച്ചേരി എ.യു.പി. സ്കൂളിൽ ഡിജിറ്റൽ പഠനരംഗത്ത് പുതിയൊരു നാഴികക്കല്ലായി ‘Digital Square’ പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ഐ.ടി. കോ-ഓർഡിനേറ്റർ സഹീർ മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് താരാമണി ടീച്ചർ സ്വാഗതം പറഞ്ഞു.

കൈറ്റ് (KITE) കണ്ണൂർ ജില്ലാ കോ-ഓർഡിനേറ്റർ സുരേന്ദ്രൻ അടുത്തില പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ വിവരസാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനും സാങ്കേതിക അറിവുകൾ പ്രായോഗികതലത്തിൽ കൂടുതൽ വിപുലീകരിക്കാനും ഇത്തരം ഡിജിറ്റൽ സംരംഭങ്ങൾ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂളിൽ സജ്ജീകരിച്ച ലാബിൽ വിദ്യാർത്ഥികൾക്കായുള്ള ഡിജിറ്റൽ പ്രവർത്തനങ്ങളും പരിശീലനങ്ങളും നടന്നു. ലാപ്ടോപ്പുകൾ ഉപയോഗിച്ച് ചിത്രരചന, ഗെയിമുകൾ, വിവിധ ആപ്ലിക്കേഷനുകൾ എന്നിവ പരിചയപ്പെടുന്നതിൽ കുട്ടികൾ ഏറെ ആകാംക്ഷയോടെയും സന്തോഷത്തോടെയും പങ്കെടുത്തു. അധ്യാപകരുടെയും സാങ്കേതിക വിദഗ്ധരുടെയും നേതൃത്വത്തിൽ കുട്ടികൾ ലാപ്ടോപ്പുകളിൽ തങ്ങളുടെ ഡിജിറ്റൽ പാഠങ്ങൾ പരീക്ഷിച്ചറിഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!