കണ്ണൂർ: ലോക സ്തനാർബുദ മാസാചരണത്തിന്റെ ഭാഗമായി കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ഒരു മാസം നീളുന്ന തീവ്ര സ്തനാർബുദ ബോധവത്കരണ പരിപാടിയുടെ ഭാഗമായി, കണ്ണൂർ ഫോർട്ട് റോഡിലുള്ള സെഞ്ച്വറി വെഡിങ് സെന്ററിന്റെ നേതൃത്വത്തിൽ സ്റ്റാഫ് അംഗങ്ങൾക്കായി കാൻസർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
മാനേജർ ജബീർ ഹനീഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് മാനേജർ കെ. മുഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എച്ച്.ആർ. വി. ശ്രുതി, ഓപ്പറേഷൻസ് മാനേജർ സോബിൻ അബ്രഹാം തുടങ്ങിയവർ സംസാരിച്ചു. പ്രമുഖ വക്താവായ ഡോ. ഹർഷ ഗംഗാധരൻ ക്ലാസിന് നേതൃത്വം നൽകി. സ്തനാർബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ, പ്രതിരോധ മാർഗ്ഗങ്ങൾ, കൃത്യസമയത്തുള്ള പരിശോധനകളുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് ക്ലാസിൽ വിശദീകരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

