വെൽഫെയർ പാർട്ടി ധർണ

Kannadiparamba online news

ചേലേരി :അപകടം തുടർക്കഥയായ മുണ്ടേരിക്കടവ് റോഡരികിലെ കെ എസ് ഇ ബി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ഫെബ്രുവരി – 12- ന് തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് കെ എസ് ഇ ബി കൊളച്ചേരി സെക്ഷൻ ഓഫീസിന് മുമ്പിൽ ധർണ നടത്തും.. രണ്ട് യുവാക്കളൾ മരിക്കാനി ടയായ അപകടത്തെ തുടർന്ന് വെൽഫെയർ പാർട്ടി നടത്തിയ ഇടപെടലിന്റെ ഭാഗമായി ജിയോ കമ്പനി അവരുടെ പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചിരുന്നു.. കെ എസ് ഇ ബി ക്ക് ഇതുമായി ബന്ധപ്പെട്ട് നിവേദനം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും പോസ്റ്റുകൾ മാറ്റാത്തതിൽ പ്രതിഷേധിച്ചാണ് ധർണ സംഘടിപ്പിക്കുന്നത്.. ഇനിയും അപകട സാധ്യത നിലനിൽക്കുന്ന ഈ പ്രദേശത്ത് അടിയന്തിര പ്രാധാന്യത്തോടെ ഇടപെടണം എന്നാണ് വെൽഫെയർ പാർട്ടിയുടെ ആവശ്യം… നേരത്തെ ജനകീയ സമിതിയും മുണ്ടേരിക്കടവ് റോഡ് വിഷയത്തിൽ ഇടപെട്ടിരുന്നു.. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി മുഹമ്മദ്‌ ഇമ്തിയാസ് ധർണ ഉദ്ഘാടനം ചെയ്യും..വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിഷ്ത്താർ കെ കെ, സെക്രട്ടറി മുഹമ്മദ്‌ എം വി, നൗഷാദ് ചേലേരി, അനീഷ് പാലച്ചാൽ,നൂറുദ്ധീൻ പി വി, ടി പി മുഹമ്മദ്‌,വെൽഫെയർ പാർട്ടി കാരയാപ്പ് വാർഡ് കൺവീനർ അസ്‌ലം എ വി എന്നിവർ ധർണക്ക് നേതൃത്വം നൽകും..

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!