മയ്യിൽ: 33 വർഷങ്ങൾക്ക് ശേഷം ആട്ടവും പാട്ടുമായി അവർ ഒത്തുകൂടി മയ്യിൽ 33 വർഷങ്ങൾക്ക് ശേഷം മയ്യിൽ ഗവൺമെൻറ് ഹൈസ്കൂളിലെ 90 , 91 ബാച്ചിൽ പെട്ട ഒരു കൂട്ടം വിദ്യാർത്ഥികൾ സ്നേഹതീരം സൗഹൃദ കൂട്ടായ്മയുടെ ഭാഗമായി മയ്യിൽ സാറ്റ് കോസ് ഓഡിറ്റോറിയത്തിൽ ഒത്തുകൂടി . സ്നേഹ സംഗമം പ്രസാദ് കെ ഒ യുടെ അധ്യക്ഷതയിൽ സിനിമ സീരിയൽ താരവും ഫോക് ലോക് അക്കാദമി അവാർഡ് ജേതാവുമായ നാദംമുരളി ഉദ്ഘാടനം ചെയ്തു . മയ്യിൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ അനിത വിജയികൾക്കുള്ള സമ്മാനദാനം വിതരണം ചെയ്തു. അഷ്റഫ് മലപ്പട്ടം സ്വാഗതം പറഞ്ഞു .സിദ്ദിക്ക് കയരളം, കുക്കുസന്തോഷ്, ശ്രീനിവാസൻ ,രാജൻ ഭാവദാസൻ ,സിന്ധു കെ കെ ,ശ്രീകല ,ബിന്ദു ,ബീന പി പി ,നിഷ എന്നിവർ സംസാരിച്ചു വിവിധ കലാ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു രാവിലെ 10 മണിക്ക് ആരംഭിച്ച സംഗമം വൈകുന്നേരം 6 മണിയോടെ സമാപിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

