തളിപ്പറമ്പ്: നിയന്ത്രണം വിട്ടടാങ്കര്‍ ലോറി ദേശീയപാതയിൽ ചിറവക്കിലെ വൻ താഴ്ച്ചയിലേക്ക് മറിഞ്ഞു ഡ്രൈവര്‍ക്ക്പരിക്കേറ്റു.
ചിറവക്ക് വളവില്‍ ഇന്ന് പുലര്‍ച്ചെ 5 മണിയോടെയായിരുന്നു അപകടം.
എം എച്ച് .43. ബിപി 6916 നമ്പർ ടാങ്കര്‍ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ലോറി ഡ്രൈവര്‍ ഉത്തര്‍പ്രദേശ് സ്വദേശി പവന്‍ ഉപാധ്യായ (44)ക്കാണ് പരിക്കേറ്റത്.അപകടശബ്ദം കേട്ട് പരിസരവാസികൾ എത്തിയാണ് ലോറിയിലെ ഡ്രൈവറെ
പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പ് അഗ്നിശമന സേനയും സ്ഥലത്തെത്തിയിരുന്നു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

