kannadiparamba news online✍️
ചേലേരി: “തിരുനബിയുടെ (സ്വ) ജീവിതം ദർശനം!” എന്ന പ്രമേയത്തിൽ ‘സ്വീറ്റ് ഓഫ് റബീഅ്’ എന്ന പേരിൽ ചേലേരി രിഫാഈ ജുമാമസ്ജിദ്, രിഫാഈ എജ്യൂക്കേഷണൽ സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നബിദിനാഘോഷത്തിന് ഇന്ന് തുടക്കം കുറിക്കും. ‘ഹഫ്സത്തുൽ ഇഫ്തിതാഹ്’ എന്ന പേരിൽ ഇന്നു വൈകീട്ട് ഏഴ് മണിയോടെ നടക്കുന്ന പരിപാടി സ്വാഗതസംഘം ചെയർമാൻ പി മുസ്തഫ സഖാഫിയുടെ അധ്യക്ഷതയിൽ രിഫാഈ ജുമാമസ്ജിദ് മുദരിസ് അബ്ദുള്ള സഖാഫി മഞ്ചേരി ഉദ്ഘാടനം ചെയ്യും. വാദി രിഫാഈ എജ്യൂക്കേഷണൽ സെന്റർ ട്രഷറർ കെ അബ്ദുൽ ഖാദിർ ഹാജി സമ്മാനദാനം നിർവ്വഹിക്കും. തുടർന്ന് ഫ്ളവർ ഷോ നടക്കും. പ്രസ്തുത പരിപാടിയിൽ സ്വാഗതസംഘം ജന. കൺവീനർ വി.വി ഫാറൂഖ് മൗലവി മാണിയൂർ സ്വാഗതവും, കെ.എം.സി അബൂബക്കർ നന്ദിയും പറയും.
നാളെ രാവിലെ 10 മണിക്ക് തിബ് യാൻ & തിബ്ഷോർ പ്രീ സ്കൂൾ കലാവിരുന്ന് നടക്കും. പരിപാടിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അബു അഹമ്മദ് ഹാസിം രിഫാഈ സ്വാഗതം പറയും. എ.പി ഹനീഫയുടെ അധ്യക്ഷതയിൽ വാദി രിഫാഈ യു.എ.ഇ കമ്മിറ്റി ജന. സെക്രട്ടറി പി.ടി മൊയ്തു മൗലവി ഉദ്ഘാടനം ചെയ്യും. പാസ് ഔട്ട് സർട്ടിഫിക്കറ്റ് വിതരണം മുഹമ്മദ് സഅദി തങ്ങൾ പാലത്തുങ്കര നിർവ്വഹിക്കും. എം മുസ്ത ഹാജി സമ്മാനദാനം നടത്തും. വാദി രിഫാഈ യു.എ.ഇ കമ്മിറ്റി മെമ്പർ പി മുസ്തഫ ഹാജി മൊമെന്റോ വിതരണം ചെയ്യും. തുടർന്ന് വൈകീട്ട് ഏഴ് മണിക്ക് മദ്റസാ ദർസ് വിദ്യാർഥികളുടെ കലാവിരുന്ന് നടക്കും. പരിപാടി ഫയാസുൽഫർസുഖ് അമാനിയുടെ അധ്യക്ഷതയിൽ സ്വദർ മുഅല്ലിം മിദ്ലാജ് സഖാഫി ഉദ്ഘാടനം ചെയ്യും. വാദി രിഫാഈ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് പി മുഹമ്മദ് ഹാജി സമ്മാനദാനം നടത്തും. തുടർന്ന് ഖവാലി അരങ്ങേറും. ചടങ്ങിൽ സെക്രട്ടറി കെ.വി അനസ് സ്വാഗതവും, അഫ്സൽ കെ.വി നന്ദിയും പറയും.
20-ന് (വെള്ളിയാഴ്ച) രാത്രി ഏഴ് മണിയോടെ ആരംഭിക്കുന്ന സമാപന സംഗമം ശബീർ സഖാഫിയുടെ അധ്യക്ഷതയിൽ മുഹമ്മദ് മുസ്ലിയാർ വാഴയൂർ ഉദ്ഘാടനം ചെയ്യും. കെ അബ്ദുൽ ഖാദർ ഹാജി സമ്മാനദാനം നിർവ്വഹിക്കും. വി.പി അബ്ദുള്ള ഹാജി (വാദി രിഫാഈ ഉപദേശക സമിതി) ക്യാഷ് അവാർഡ് വിതരണം ചെയ്യും. സ്വദർ മുഅല്ലിം മിദ്ലാജ് സഖാഫി സർട്ടിഫിക്കറ്റ് നൽകും. തുടർന്ന് ദഫ് & സ്കൗട്ട് പ്രദർശനം നടക്കും. പ്രസ്തുത ചടങ്ങിൽ എജ്യൂക്കേഷണൽ സെന്റർ സെക്രട്ടറി എ.പി ശംസുദ്ധീൻ മുസ്ലിയാർ സ്വാഗതവും, സ്വാഗതസംഘം ട്രഷറർ ബി സിദ്ധീഖ് നന്ദിയും പറയും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

