ബി.ജെപി. കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി യുവ ഗവേഷക അപ്സരാവിജയനെ അനുമോദിച്ചു. കൊളച്ചേരി പഞ്ചായത്തിലെ പാട്ടയം സ്വദേശിയായ അപ്സര കാലവസ്ഥാ വ്യതിയാനം ആർക്ടിക് സമുദ്രത്തിൽ വരുത്തുന്ന വ്യതിയാനത്തെപ്പറ്റി ഗവേഷണം നടത്തുന്ന സംഘത്തിലെ അംഗമാണു. ചൈനയിൽ ഓഷീയോ ഗ്രാഫിയിൽ ഗവേഷണം നടത്തുന്ന 22 അംഗ സംഘത്തിലെ ഏക ഇന്ത്യൻ പ്രതിനിധിയാണു അപ്സര
ബി.ജെ.പി. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി കേണൽ സാവിത്രിയമ്മ കേശവൻ അപ്സരയെ ഷാൾ അണിയിക്കുകയും അനുമോദന ഭാഷണം നടത്തുകയും ചെയ്തു. എ. സഹ ജൻ, കെ.പി .ചന്ദ്ര ഭാനു, നാരയണൻ മുണ്ടേരി എന്നിവർ പ്രസംഗിച്ചു. ദേവരാജൻ പി.വി. സ്വാഗതവും പി.വി.വേണുഗോൽ നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

