കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ പ്രഥമ പി.കെ. ദേവകി അമ്മ സ്മാരക ക്യാഷ് അവർഡ് വിതരണം നാളെ

Kannadiparamba online news

മയ്യിൽ
കയരളം നോർത്ത് എ.എൽ.പി. സ്കൂളും മാനേജ്മെന്റും ചേർന്ന് പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവുപുലർത്തുന്ന കുട്ടികൾക്ക് നൽകുന്ന പ്രഥമ പി കെ ദേവകി അമ്മ സ്മാരക ക്യാഷ് അവാർഡ് വിതരണവും അനുമോദനവും നാളെ നടക്കും. മുൻ എം പി പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യും. എൽ എസ് എസ് വിജയി തൃഷ്ണ സനോജ്, സബ്ജില്ലയിലെ വിവിധ ക്വിസ് മത്സങ്ങളിലെ വിജയി കൃഷ്ണദേവ് എസ് പ്രശാന്ത് എന്നിവരെ ചടങ്ങിൽ അനുമോദിക്കും. പി.ടി.എ. പ്രസിഡന്റ് ടി.പി. പ്രശാന്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്, മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രവി മാണിക്കോത്ത്, എ.പി. സുചിത്ര, റിട്ട. അധ്യാപകൻ പി കെ വേലായുധൻ മാസ്റ്റർ, യുവജന ഗ്രന്ഥാലയം പ്രസിഡന്റ് കെ.പി. കുഞ്ഞികൃഷ്ണൻ, മാനേജ്മെന്റ് പ്രതിനിധി പി.കെ. ദിനേശ്, എം.പി.ടി.എ. പ്രസിഡന്റ് നിഷ്കൃത, എ.ഒ. ജീജ ടീച്ചർ, വി.സി. മുജീബ് മാസ്റ്റർ എന്നിവർ പങ്കെടുക്കും.ക്ലാസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒരുകുട്ടിക്ക് 2500 രൂപയാണ് ക്യാഷ് അവാർഡ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!