ചേലേരി :വെൽ ഫെയർ പാർട്ടി കാരയാപ്പ്, നൂഞ്ഞേരി, ചേലേരി സെൻട്രൽ യൂണിറ്റുകളുടെ യൂണിറ്റ് സമ്മേളനം സെപ്റ്റംബർ 8 ന് ഞായറാഴ്ച മൂന്ന് കേന്ദ്രങ്ങളിലായി നടക്കും രാവിലെ 9 മണിക്ക് മുണ്ടേരിക്കടവ് പാലത്തിന് സമീപം നൂഞ്ഞേരി യൂണിറ്റിന്റെയും ഉച്ചക്ക് രണ്ട് മണിക്ക് കാരയാപ്പ് എ എൽ പി സ്കൂളിൽ കാരയാപ്പ് യൂണിറ്റിന്റെയും വൈകിട്ട് നാല് മണിക്ക് ചേലേരി മുക്ക് അലിഫ് ഓഡിറ്റോറിയത്തിൽ ചേലേരി സെൻട്രൽ യൂണിറ്റിന്റെയും സമ്മേളനങ്ങൾ നടക്കും.സമ്മേളനങ്ങളുടെ ഉദ്ഘാടനം മുണ്ടേരിക്കടവിൽ വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി സി കെ മുനവ്വിർ നിർവഹിക്കും .. വെൽഫെയർ പാർട്ടി ജില്ലാ, മണ്ഡലം നേതാക്കൾ വിവിധ സെഷനുകളിൽ പങ്കെടുക്കും …
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

