മയ്യില്‍: പുഴയാല്‍ ചുറ്റുപ്പെട്ട കോറളായി തുരുത്തിലെത്തുന്നവര്‍ക്ക് തണുത്ത കാറ്റില്‍ വീശിയെത്തുക ബിരിയാണി മണം. പരന്നു കിടക്കുന്ന വിശാലമായ പാടങ്ങളില്‍ കതിരിട്ട നെല്ലിനങ്ങളായ ബസുമതിയും രക്തശാലിയുമാണ് കണ്ണിനു കുളിരും നല്ല സുഗന്ധവുമേകുന്നത്. പഞ്ചായത്തിലെ 27 പാടശേഖരങ്ങളില്‍ മികച്ച പാടശേഖരമായി ഇക്കുറി തിരഞ്ഞെടുത്തതും കോറളായിയെയാണ്. യുവ കര്‍ഷക പുരസ്കാരം ലഭിച്ച ജിനീഷ് ചാപ്പാടി സെക്രട്ടറിയും പി.പി. മമ്മു പ്രസിഡന്റുമായി കമ്മിറ്റിയാണ് ഇവിടെ വര്‍ഷങ്ങളായി സമിതിയെ നയിക്കുന്നത്. പാടങ്ങളില്‍ പൂര്‍ണ്ണമായും യന്ത്രവത്കരണം സാധ്യമാക്കിയതും കര്‍ഷക കൂട്ടായ്മകളിലൂടെ റോഡ് സൗകര്യങ്ങള്‍ ലഭ്യമാക്കിയതുമാണ് കാര്‍ഷിക മുന്നേറ്റത്തിനിടയാക്കിയത്. ശ്രേയസ്, പ്രത്യാശ എന്നിവയും കൃഷി ഭവന്രെ പിന്ദുണയോടെ ഇവിടെ കൃഷിയിറക്കിയിട്ടുണ്ട്. വര്‍ഷം മുഴുവനും വയലുകള്‍ തരിശിടാതെ പയര്‍, മമ്പയര്, കപ്പ, കരിമ്പ്, ചെറുപയര്‍, മുതിര തുടങ്ങിയവയും ഇവിടെ നല്ല വിളവ് ലഭിക്കുന്ന കൃഷിയിനങ്ങളാണ്. മികച്ച കര്‍ഷക കൂട്ടായ്മ, ബോധവത്കരണ ക്ലാസ്സുകള്‍, മീറ്റിങ്ങുകല്, ആനുകൂല്യ വിതരണത്തിലെ സുതാര്യത, മികച്ച ജലസേചന സൗകര്യമൊരുക്കല്‍ തുടങ്ങിയവ കര്‍ഷകര്‍ക്ക് പ്രോത്സാഹനമേകുന്നവയാണെന്ന് മുതിര്‍ന്ന കര്‍ഷകരായ ഉസ്സൈന്‍ കോറളായി, ഇ. ചന്ദ്രശേഖരന് എന്നിവര്‍ പറഞ്ഞു. 12 വര്‍ഷമായി ഒരേ പാടശേഖര സമിതിയാണ് ഇവിടെുത്തെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. 78 കര്‍ഷകര്‍ക്കും അക്കൗണ്ടുകളിലൂടെയാണ് ആനുകൂല്യ വിതരണങ്ങള്‍ നടത്തി വരുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

