പ്രാദേശിക സംഘാടക സമിതി രൂപീകരിച്ചു
പള്ളിപ്പറമ്പ് : പൂക്കോയ തങ്ങൾ ഹോസ്പിസ് – പി.ടി.എച്ച് കൊളച്ചേരി മേഖലയുടെ രണ്ടാം വാർഷിക ഭാഗമായി സെപ്തംബർ 8 – ന് ഞായറാഴ്ച്ച രാവിലെ മുതൽ പള്ളിപ്പറമ്പിൽ നടക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൻ്റെ വിജയത്തിന് വേണ്ടി പ്രാദേശിക സംഘാടക സമിതി രൂപീകരിച്ചു
രൂപീകരണ യോഗം പി.ടി.എച്ച് യൂത്ത് ബ്രിഗേഡ് ചെയർമാൻ പി.കെ ഷംസുദ്ധീൻ്റെ അദ്ധ്യക്ഷതയിൽ പി.ടി.എച്ച് കൊളച്ചേരി മേഖലാ പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എച്ച് സെക്രട്ടറി ഹാഷിം കാട്ടാമ്പള്ളി ക്യാമ്പ് വിശദീകരിച്ചു. യൂത്ത് ബ്രിഗേഡ് ജനറൽ കൺവീനർ ജാബിർ പാട്ടയം സ്വാഗതം പറഞ്ഞു. പി.ടി.എച്ച് മേഖലാ സെക്രട്ടറി മൻസൂർ പാമ്പുരുത്തി, ഖത്തർ ചാപ്റ്റർ ട്രഷറർ കെ.വി മുഹ്സിൻ, എം അനീസ് മാസ്റ്റർ, പി.പി. അബ്ദു പള്ളിപ്പറമ്പ്, ഒ.കെ റഷീദ്, സി.കെ അബ്ദുൽ ലത്തീഫ്, ടി.പി നിയാസ്, വി.ടി മുസ്തഫ ആദം, കെ ലത്തീഫ് പള്ളിപ്പറമ്പ് സംസാരിച്ചു
പ്രാദേശിക സംഘാടക സമിതി ഭാരവാഹികളായി കെ.വി മുഹ്സിൻ ( ചെയർമാൻ) ടി.പി മർവാൻ (കൺവീനർ ) എന്നിവരെ തെരഞ്ഞെടുത്തു
മെഡിക്കൽ ക്യാമ്പ് രജിസ്ട്രേഷൻ ബുക്കിംഗ് നമ്പർ
9544611628
8606009911
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

