എം. രവീന്ദ്രൻ ചികിത്സാ സഹായ കമ്മിറ്റി രൂപീകരണം സപ്തംബർ 2 തിങ്കളാഴ്ച 6മണിക്ക്……

Kannadiparamba online news


കമ്പിൽ ചെറുക്കുന്നിലെ മണ്ടൂർ രവീന്ദ്രൻ ചികിത്സ സഹായ കമ്മിറ്റി രൂപീകരണ യോഗം സപ്തംബർ 2 തിങ്കളാഴ്ച 6 മണിക്ക് കമ്പിൽ സംഘമിത്ര ഹാളിൽ നടക്കും. സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം പ്രവർത്തക സമിതി അംഗമായ രവീന്ദ്രൻ CPIM കമ്പിൽ ബ്രാഞ്ച് മുൻ സിക്രട്ടറിയാണ്. രണ്ട് പെൺ കുട്ടികളും ഭാര്യയും അടങ്ങുന്ന നിർദ്ധന കുടുംബമാണ് രവീന്ദ്രൻ്റേത്. ചെറുക്കുന്ന് അംഗൻവാടിക്ക് സമീപമുള്ള വാടക ക്വാട്ടേർസ്സിലാണ് താമസിക്കുന്നത്. കാർപെൻ്ററി തൊഴിലാളിയായ രവീന്ദ്രന് അസുഖ ബാധിതനായതിന് ശേഷം ജോലിക്ക് പോകാൻ സാധിക്കാറില്ല. ആഴ്ചയിൽ 3 തവണ ഡയാലിസിസിന് വിധേയനാകുന്ന രവീന്ദ്രൻ്റെ ചികിത്സാസഹായത്തിനും, പാതി വഴിയിലായ വീട് നിർമ്മാണം പൂർത്തീകരിക്കുന്നതിനും വേണ്ടി സംഘമിത്രയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൾമജീദ് , ജനപ്രതിനിധികൾ കലാസാംസ്കാരിക സാമൂഹ്യ രംഗത്തെ വ്യക്തിത്വങ്ങൾ പങ്കെടുക്കും. യോഗത്തിലും തുടർന്ന് നടക്കുന്ന ഫണ്ട് ശേഖരണത്തിലും ഉദാരമതികളായ പൊതു ജനങ്ങളുടെ അകമഴിഞ്ഞ സഹായം ഉണ്ടാകണമെന്ന് സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം ഭാരവാഹികൾ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!