മയ്യില്‍: തിരക്കിട്ട് വിമാനതാവളത്തിലേക്ക് പോകുന്ന അപരിചിത വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ വടുവന്‍കുളം കവലയിലെത്തിയാല്‍ വാഹനം നിര്‍ത്തിയിട്ട് യാത്ര തുടരേണ്ട ഗതികേട്. ഇവിടെയുള്ള നാല് കവലയില്‍ ഗതാഗത നിയന്ത്രണത്തിനായുള്ള ഏക ഉപാധി ഒരു പഴയ ട്രാക്ടര്‍ ടയര്‍ മാത്രം! രാത്രി കാലത്താണെങ്കില്‍ പ്രശനം ഗുരുതരമാകും. വഴി തിരിച്ചറിയാനുള്ള റിഫ്ളക്ടറോ, ദിശാ ബോര്‍ഡുകളോ കാണാനേയുണ്ടാകില്ല. മയ്യില്‍- ചാലോട് പ്രധാന പാതയും ചേലേരിമുക്ക് – നായാട്ടുപാറ പ്രധാന പാതയും മുറിച്ചു പോകുന്ന കവലയാണിത്.
അപകടങ്ങളും റോഡ് തടസ്സവും പതിവ് കാഴ്ച
തളിപ്പറമ്പ് ഭാഗങ്ങളില്‍ നിന്ന് വിമാനതാവളത്തിലേക്ക് പോകുന്ന വാഹനങ്ങളും കണ്ണാടിപ്പറമ്പ് പൂല്ലൂപ്പി, മുണ്ടേരി ഭാഗങ്ങളില്‍ നിന്ന് ഇരിക്കൂര്‍, ഇരിട്ടി ഭാഗങ്ങളിലേക്കും പോകുന്ന നിരവദി വാഹനങ്ങളാമ് ഇതുവഴി കടന്നു പോകുന്നത്. മതിയായ ദിശാ ബോര്‍ഡുകളോ, ട്രാഫിക് ഐലന്റോ സ്ഥാപിക്കാത്തതിനാല്‍ ഗതാഗത കുരുക്ക് ഇവിടെ പതിവാണ്.മൂന്ന് വര്‍ഷം മുമ്പ് വടുവന്‍കുളം കവലയില്‍ ഇരുചക്ര വാഹനം അപകടത്തില്‍ പെട്ട് യൂവാവ് മരണപ്പെടുകയും ചെയ്തിരുന്നു. നിരവധി ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെട്ട് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. റോഡ് വികസനം പൂര്‍ത്തിയായിട്ടും ഈ കവലയില്‍ മാത്രം ഗതാഗത നിയന്ത്രണത്തിന് മതിയായ ഉപാധികള്‍ സ്വീകരിക്കാത്തതില്‍ നാട്ടുകാര്‍ നിരവധി തവണ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നാണ് ആരോപണം.
രൂക്ഷമാകുന്ന ഗതാഗത തടസ്സം പരിഹരിക്കണം:
വടുവന്‍കുളം കവലയില്‍ ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട വകുപ്പില്‍ നിന്നുള്ള അവഗണനയില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്. ഇവിടെയുണ്ടാകുന്ന അപകടങ്ങളും ഗതാഗത തടസ്സവും പരഹരിക്കാനായ നടപടികള്‍ ഉടന്‍ ഉണ്ടാവണം.
എം.പി. .മനോഹരന് വടുവന്‍കുളം
പ്രസിഡന്റ്,
ജില്ലാ ചെങ്കല്‍ വ്യവസായ അസ്സേസിയേഷന്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

