യു.ഡി.എഫ് മന്ത്രിസഭയെ പ്രഖ്യാപിച്ചു, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ,

Kannadiparamba online news
Screenshot

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പുതിയ യു.ഡി.എഫ് സർക്കാരിന്റെ മന്ത്രിസഭാ പട്ടിക പ്രഖ്യാപിച്ചു. ഗവർണർ രാജേന്ദ്ര ആർലേകറുമായി കൂടിക്കാഴ്ച നടത്തി മന്ത്രിമാരുടെ പട്ടിക കൈമാറിയതിന് ശേഷമാണ് തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം പ്രഖ്യാപനം നടത്തിയത്. കോൺഗ്രസിൽ നിന്ന് 11 പേരും മുസ്ലിം ലീഗിൽ നിന്ന് 5 പേരും മന്ത്രിസഭയിലുണ്ടാകും.

കോൺഗ്രസ് മന്ത്രിമാർ

രമേശ് ചെന്നിത്തല, കെ. മുരളീധരൻ, എ.പി. അനിൽ കുമാർ, ബിന്ദു കൃഷ്ണ, സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ടി. സിദ്ദിഖ്, എം. ലിജു, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരാണ് കോൺഗ്രസ് പ്രതിനിധികളായി മന്ത്രിമാരാകുന്നത്. കൂടാതെ രണ്ടര വർഷത്തിന് ശേഷം ഐ.സി. ബാലകൃഷ്ണൻ കൂടി മന്ത്രിസഭയിലെത്തും. മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കറാകും. ഷാനിമോൾ ഉസ്മാനാണ് ഡെപ്യൂട്ടി സ്പീക്കർ.

മുസ്ലിം ലീഗ്, ഘടകകക്ഷി മന്ത്രിമാർ

പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് മുസ്ലിം ലീഗിൽ നിന്നുള്ള മന്ത്രിമാർ. കോഴിക്കോടിന് പ്രാതിനിധ്യം നൽകുന്നതിന്റെ ഭാഗമായി രണ്ടരവർഷം കഴിയുമ്പോൾ ലീഗിൽ നിന്ന് പാറക്കൽ അബ്ദുള്ള മന്ത്രിയാകും.

കേരള കോൺഗ്രസിൽ നിന്ന് മോൻസ് ജോസഫ്, ആർ.എസ്.പിയിൽ നിന്ന് ഷിബു ബേബി ജോൺ, സി.എം.പിയിൽ നിന്ന് സി.പി. ജോൺ എന്നിവരും മന്ത്രിമാരാകും. കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിലെ അനൂപ് ജേക്കബും, കെ.ഡി.പിയുടെ ഏക എം.എൽ.എ മാണി സി. കാപ്പനും മന്ത്രിസ്ഥാനം രണ്ടര വർഷം വീതം പങ്കിടും. ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസിലെ അപു ജോസഫിനാണ് ലഭിക്കുക.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!