കണ്ണൂർ:സ്കൂട്ടറിൽ പോകുന്നതിനിടെ ഓവർടേക്ക് ചെയ്ത വാഹനത്തിൽ നിന്നും നായയെ പിടിക്കുന്ന നെറ്റ് സ്കൂട്ടറിൻ്റെ ഹാൻഡിൽ കുടുങ്ങി അച്ഛനും മകനും സാരമായി പരിക്കേറ്റു. പരാതിയിൽ ടൗൺ പോലീസ് കെ എൽ 09 എഎക്സ്. 1642 നമ്പർ പിക് അപ്പ് വാഹനത്തിൻ്റെ ഡ്രൈവർക്കെതിരെ കേസെടുത്തു. ഏച്ചൂർ മാവിലാച്ചാലിലെ ടി. അനിൽകുമാർ (54) പിതാവ് രാമകൃഷ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്. 13 ന് ബുധനാഴ്ച രാവിലെ 7.15 മണിക്ക് എളയാവൂർ തുഞ്ചത്താചാര്യ സ്കൂളിനും പെട്രോൾ പമ്പിനുമിടയിലാണ് അപകടം. പരാതിക്കാരനും പിതാവും റോഡിലേക്ക് തെറിച്ചു വീണു. പിതാവിനു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ ഇരുവരും കണ്ണൂർ ഏ. കെ. ജി. ആശുപത്രിയിൽ ചികിത്സയിലാണ്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

