കുറ്റ്യാട്ടൂർ: പറമ്പിന്റെ ചുറ്റുമതിലിൽ നിന്ന് വീണ് ഗൃഹനാഥന് ദാരുണാന്ത്യം. കുറ്റ്യാട്ടൂർ പെരുമ്പുള്ളിക്കരിയിലെ കുന്നുമ്മൽ വീട്ടിൽ കെ.പി. സുരേശൻ (62) ആണ് മരിച്ചത്. ഇന്നലെ (തിങ്കളാഴ്ച) ഉച്ചയ്ക്ക് മയ്യിൽ കോറലാട് വെച്ചായിരുന്നു സംഭവം. താൻ വിലയ്ക്ക് വാങ്ങിയ പുതിയ സ്ഥലത്ത് പണിയെടുപ്പിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
ശോഭനയാണ് ഭാര്യ. പ്രണയ, ഹൃദയ എന്നിവർ മക്കളാണ്. കാഞ്ഞിരോട് പോലീസ് ഉദ്യോഗസ്ഥനായ സജിനേഷ്, കണ്ണൂർ ജില്ലാ ആസ്പത്രി ജീവനക്കാരനായ സൂരജ് എന്നിവർ മരുമക്കളാണ്. രോഹിണി, ബാലകൃഷ്ണൻ, സാവിത്രി, രാധ, പ്രകാശൻ എന്നിവർ സഹോദരങ്ങളാണ്.
മൃതദേഹം ഇന്ന് (ചൊവ്വാഴ്ച) ഉച്ചക്ക് ഒരു മണിക്ക് കുറ്റ്യാട്ടൂർ പൊറോളം ശാന്തിവനത്തിൽ സംസ്കരിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

