ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തകര്‍ത്തത് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഐപിഎല്‍ പ്ലേ ഓഫില്‍

Kannadiparamba online news

ബംഗളൂരു: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തകര്‍ത്തത് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഐപിഎല്‍ പ്ലേ ഓഫില്‍. പ്ലേ ഓഫിലെത്താന്‍ 18 റണ്‍സ് വ്യത്യാസത്തിലുള്ള ജയമാണ് ആര്‍സിബിക്ക് വേണ്ടിയിരുന്നത്. എന്നാല്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 27 റണ്‍സിന്റെ വിജയമാണ് ആര്‍സിബി സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി 219 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനാണ് സാധിച്ചത്. 201 റണ്‍സെടുക്കാന്‍ ആയിരുന്നെങ്കില്‍ ചെന്നൈക്ക് പ്ലേ ഓഫിലെത്താമായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവരാണ് പ്ലേ ഓഫ് ഉറപ്പാക്കിയ മറ്റു ടീമുകള്‍. ആര്‍സിബിക്കും ചെന്നൈക്കും 14 പോയിന്റ് വീതമാണുള്ളത്. എന്നാല്‍ ചെന്നൈയുടെ നെറ്റ് റണ്‍റേറ്റ് മറികടക്കാന്‍ ആര്‍സിബിക്കായി.

മോശം തുടക്കമായിരുന്നു ചെന്നൈക്ക്. ആദ്യ പന്തില്‍ തന്നെ ക്യാപ്്റ്റന്‍ റുതുരാജ് ഗെയ്കവാദിനെ (0) ഗ്ലെന്‍ മാക്‌സ്‌വെല്‍ പുറത്താക്കി. ഡാരില്‍ മിച്ചലിനും (4) തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഇതോടെ രണ്ടിന് 19 എന്ന നിലയിലായി ചെന്നൈ. പിന്നീട് രചിന്‍ രവീന്ദ്ര (37 പന്തില്‍ 61) – അജിന്‍ക്യ രഹാനെ (22 പന്തില്‍ 33) സഖ്യം 65 റണ്‍സ് കൂട്ടിചേര്‍ത്തു. ടീമിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചതും ഈ ഇന്നിംഗ്‌സായിരുന്നു. എന്നാല്‍ ലോക്കി ഫെര്‍ഗൂസണിന്റെ പന്തില്‍ ഫാഫിന് ക്യാച്ച് നല്‍കി രഹാനെ മടങ്ങി. ശിവം ദുബെ (7), മിച്ചല്‍ സാന്റ്‌നര്‍ (3) തീര്‍ത്തും നിരാശപ്പെടുത്തി. 

രവീന്ദ്ര ജഡേജയും (22 പന്തില്‍ പുറത്താവാതെ 42), എം എസ് ധോണിയും (13 പന്തില്‍ 25) ശ്രമിച്ചെങ്കിലും വിജയത്തിലേക്ക് നയിക്കാന്‍ സാധിച്ചില്ല. പ്ലേ ഓഫ് കടമ്പ മറികടക്കാന്‍ അവസാന രണ്ട് ഓവറില്‍ 35 റണ്‍സാണ് ചെന്നൈക്ക് വേണ്ടിയിരുന്നത്. ഫെര്‍ഗൂസണ്‍ എറിഞ്ഞ 19-ാ ഓവറില്‍ 18 റണ്‍സ് അടിച്ചെടുത്തു. പിന്നീട് അവസാന ഓവറില്‍ വേണ്ടത് 17 റണ്‍സ്. അവസാന ഓവര്‍ എറിയാനെത്തിയ യഷ് ദയാലിന്റെ ആദ്യ പന്ത് തന്നെ ധോണി സിക്‌സര്‍ പറത്തി. രണ്ട് പന്തില്‍ ധോണി മടങ്ങി. മൂന്നാം പന്തില്‍ ഷാര്‍ദുല്‍ ഠാക്കൂറിന് റണ്‍സെടുക്കാനായില്ല. അവസാന മൂന്ന് പന്തില്‍ വേണ്ടത് 11 റണ്‍സ്. നാലാം പന്തില്‍ സിംഗിള്‍. അവസാന രണ്ട് പന്തില്‍ വേണ്ടത് 10 റണ്‍സ്. എന്നാല്‍ ജഡേജയ്ക്ക് പന്തില്‍ തൊടാനായില്ല.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!