കോറളായി: ‘ക്രിക്കറ്റാണ് ലഹരി’ എന്ന ആഹ്വാനവുമായി യുവതലമുറയെ ലഹരിക്കെതിരെ അണിനിരത്തിക്കൊണ്ട് പ്രിയദർശിനി കോറളായി സംഘടിപ്പിക്കുന്ന പ്രിയദർശിനി ക്രിക്കറ്റ് ലീഗ് (PCL 2026) സീസൺ 2 ന് പ്രൗഢോജ്ജ്വല തുടക്കം. ടൂർണ്ണമെന്റിന്റെ ഉദ്ഘാടനം തളിപ്പറമ്പ് റെയിഞ്ച് ഓഫീസ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടം നിർവഹിച്ചു.
ഉദ്ഘാടന മത്സരത്തിൽ പ്രിയദർശിനി ഹീറോസ് 8 റൺസിന് പ്രിയദർശിനി ലെജൻഡ്സിനെ പരാജയപ്പെടുത്തി ആദ്യ വിജയം സ്വന്തമാക്കി. മികച്ച പ്രകടനം കാഴ്ചവെച്ച പ്രിയദർശിനി ഹീറോസിന്റെ ജയേഷ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. പ്രിയദർശിനി ഹീറോസ്, പ്രിയദർശിനി ലെജൻഡ്സ്, പ്രിയദർശിനി റോയൽസ്, പ്രിയദർശിനി സ്റ്റാർസ് എന്നിങ്ങനെ 4 ടീമുകളിലായാണ് മത്സരം നടക്കുന്നത്. കോറളായി, എരിഞ്ഞിക്കടവ്, മുല്ലക്കൊടി, കുറുമാത്തൂർ തുടങ്ങി വിവിധ പ്രദേശങ്ങളിൽ നിന്നുള്ള അറുപതോളം താരങ്ങളാണ് ടൂർണ്ണമെന്റിൽ മാറ്റുരയ്ക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ പി.സി.എൽ കൺവീനർ നസീർ കോറളായി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജിനേഷ് ചാപ്പാടി വിശിഷ്ടാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ യു.പി. മജീദ് കോറളായി, റിനു സി, താജുദീൻ കെ, ഷമീർ ടി.വി, ഷമീം പൂനെ, ഷൈജു കെ കോറളായി തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

