യൂത്ത്, യുവ ക്ലബ്ബുകളിലെ യുവജനങ്ങളുടെ കലാവാസന പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കലാഭവന്‍ മണി മെമ്മോറിയല്‍ നാടന്‍പാട്ട് മത്സരം സംഘടിപ്പിച്ചു. ആന്തൂര്‍ നഗരസഭാ ചെയര്മാന് പി മുകുന്ദന് ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് മൊറാഴ ഗ്രാമീണ വായനശാല പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ പ്രസീത അധ്യക്ഷത വഹിച്ചു. ജില്ലാ കോ ഓർഡിനേറ്റർ സരിൻ ശശി, ആന്തൂര്‍ നഗരസഭ കോ ഓര്‍ഡിനേറ്റര്‍ പ്രജീഷ് ബാബു എന്നിവർ സംസാരിച്ചു.
ആറ് ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ചെക്കിക്കുളം കൃഷ്ണപ്പിളള സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം ഒന്നാം സ്ഥാനവും ആംസ്റ്റക്ക് ആര്‍ട്സ് ക്ലബ്ബ് രണ്ടാം സ്ഥാനവും സഫ്ദര്‍ഹാശ്മി സ്മാരക വായനശാല മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് യഥാക്രമം 25000, 10000, 5000 രൂപ വീതം സമ്മാനത്തുകയും ഉപഹാരവും നല്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

