വൈക്കോൽക്കൂനയ്ക്ക് തീപിടിച്ചു

Kannadiparamba online news

പഴയങ്ങാടി : ചെങ്ങൽ പണ്ടാരക്കുളത്തെ ടി.വി.വേലായുധന്റെ വീട്ടിനു മുന്നിൽ കൂട്ടിയിട്ട വൈക്കോൽക്കൂനയ്ക്ക് തീപിടിച്ചു. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. ആൾത്താമസം ഇല്ലാത്ത വീടിനു മുന്നിലെ വൈക്കോൽക്കൂനയിൽ തീ പിടിച്ചത് കണ്ട് അയൽവാസികളാണ് വേലായുധനെയും നാട്ടുകാരെയും അഗ്നി രക്ഷാസേനയെയും വിവരം അറിയിച്ചത്.പയ്യന്നൂരിൽനിന്ന് എത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ തീയണച്ചു. പശുക്കൾക്ക് തീറ്റ കൊടുക്കാനായാണ് വൈക്കോൽക്കൂനയൊരുക്കിയത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!