കണ്ണൂർ: ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവർത്തകർ നടത്തിയ മാർച്ചിൻ്റെ മറവിൽ അക്രമം 107 പ്രവർത്തകർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. എസ്. എഫ് ഐ പ്രവർത്തകരായ ജോയൽ തോമസ്, ടി. പി. ആദർശ് , ടി. പി. അഖില , കെ.കെ. ഗിരീഷ്, കെ എം വൈഷ്ണവ് , സി.വി. ഹരികൃഷ്ണൻ, അതുൽ രാജ്, എന്നിവർക്കും കണ്ടാലറിയാവുന്ന 100 പേർക്കുമെതിരെയാണ് ടൗൺ പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 3.30 മണിക്കാണ് സംഭവം. പോലീസ് മേധാവിയുടെ ഓഫീസ് മതിൽ തകർത്തും ഔദ്യോഗിക വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തിയും ഓഫീസിനു മുൻവശത്തെ ചെടിചെട്ടികൾ അടിച്ചു പ്പൊട്ടിച്ചു ഒരു ലക്ഷം രൂപയുടെ നഷ്ടം വരുത്തുകയും പോലീസിൻ്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

