കണ്ണൂർ: സെൻട്രൽജയിലിൽ തടവുകാരെ പാർപ്പിക്കുന്ന രണ്ടാം ബ്ലോക്കിൻ്റെ പിറകിൽ നിന്നും ജയിൽ നിരോധിത വസ്തുക്കളായ റെഡ് മീ കമ്പനിയുടെ മൊബൈൽ ഫോൺ,ചാർജ്ജർ , രണ്ട്പവർ ബേങ്ക്, മൂന്ന്ഡാറ്റാ കേബിൾ എന്നിവ അധികൃതരുടെ പരിശോധനയിൽ കണ്ടെടുത്തു. ഇന്നലെ രാവിലെ 10മണിയോടെ ജയിൽ ജോയിൻ്റ്സൂപ്രണ്ടിൻ്റെ ചുമതല വഹിക്കുന്ന എ.ഷൈജുവിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

