ശ്രീകണ്ഠാപുരം : വിദേശത്തേക്ക് ജോലിക്കുള്ള വിസ വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം അഞ്ചു പേർക്കെതിരെ പോലീസ് കേസെടുത്തു. ശ്രീകണ്ഠാപുരം കോട്ടൂരിലെ എം . രഘുനാഥൻ്റെ പരാതിയിലാണ് ദുബായ്മില്ലേനിയംഅഡ്വസൈറി ഡോക്യുമെൻ്റ് ഓഫീസർ സർവ്വീസിലെ അലക്സ്, ഷെറിൻ, മിഥുൻ, അനശ്വര, കുസുമം ശർമ്മ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. 2025 ജനുവരി 25 നും ഡിസംബർ 8 നു മിടയിലുള്ള ദിവസങ്ങളിൽ പരാതിക്കാരൻ്റെ മകൾക്കും ഭർത്താവിനും വിദേശത്ത് ജോലിക്കുള്ള വിസ നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പ്രതികൾ മകളിൽ നിന്നും പല തവണകളായി 3,36 387 രൂപകൈപ്പറ്റിയ ശേഷം വിസയോ കൈപ്പറ്റിയ പണമോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

