ചട്ടുകപ്പാറ: കണ്ണൂർ ജില്ലാ ഹരിത കർമ്മ സംരംഭക തൊഴിലാളി യൂണിയൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് സമ്മേളനം ചട്ടുകപ്പാറയിൽ നടന്നു. ചട്ടുകപ്പാറ ബാങ്ക് ഹാളിൽ വെച്ചുനടന്ന സമ്മേളനം സി.ഐ.ടി.യു (CITU) മയ്യിൽ ഏരിയ കമ്മിറ്റി അംഗം കെ. പ്രകാശൻ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ പ്രസിഡന്റ് എം. പത്മാവതി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. ആശാകുമാരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി കെ.കെ. ഉഷാമണി, കെ. രാമചന്ദ്രൻ, കുതിരയോടൻ രാജൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചു. യോഗത്തിൽ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ:
പ്രസിഡന്റ്: എം. പത്മാവതി
വൈസ് പ്രസിഡന്റ്: എം. തങ്കമണി
സെക്രട്ടറി: എം. ആശാകുമാരി
ജോയിന്റ് സെക്രട്ടറി: കെ.സി. രമണി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

