ഷുഹൈബ് വധക്കേസ് വിചാരണയ്ക്കിടയിലെ പ്രതികളുടെ റിമാൻഡ് സി പി എം ക്രിമിനലുകൾക്കുള്ള പാഠം: അഡ്വ. മാർട്ടിൻ ജോർജ്

Kannadiparamba online news
Screenshot

കണ്ണൂർ : ഷുഹൈബ് വധക്കേസിലെ പ്രതികളെ വിചാരണയ്ക്കിടെ റിമാൻഡ് ചെയ്ത നടപടി സിപിഎം ക്രിമിനലുകൾക്കുള്ള പാഠമാണെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്.
സാക്ഷികളെ വിസ്തരിക്കുന്നതിനായി ഷെഡ്യൂൾ ചെയ്ത ദിവസം പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ക്രോസ് വിസ്താരം നടത്താതെ പ്രതികൾക്ക് കോടതിയിൽ നിന്ന് റിമാൻഡ് ചോദിച്ചു വാങ്ങിച്ചു കൊടുക്കുകയായിരുന്നു. സിപിഎമ്മിന് വേണ്ടി കൊള്ളയും കൊലയും നടത്തിക്കൊണ്ടിരിക്കുന്ന ക്രിമിനലുകൾക്ക് സിപിഎമ്മിന്റെ കേസ് നടത്തിപ്പു രീതിയാണ് തിരിച്ചടിയായത്. സാക്ഷി വിസ്താരം നടത്താതെ കേസ് അനന്തമായി നീട്ടിക്കൊണ്ടു പോകാനുള്ള ഗൂഢാലോചനയായിരുന്നു പ്രതിഭാഗം തുടക്കം മുതലേ കേസിനകത്ത് സ്വീകരിച്ചിരുന്നത്. അത് തിരിച്ചറിഞ്ഞ് കോടതി സ്വീകരിച്ച നിയമപരമായ നടപടി ഈ കേസിൽ ഇരയ്ക്ക് നീതി ലഭിക്കുന്നതിന് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഷുഹൈബ് വധവുമായി ബന്ധമില്ലെന്ന് പറയുമ്പോഴും കേസിലെ പ്രതികൾക്ക് എല്ലാ സഹായവും ചെയ്തു കൊടുക്കുന്നത് സിപിഎം നേതൃത്വമാണ്. സിപിഎമ്മിൻ്റെ പ്രാദേശിക നേതാക്കൾക്കൊപ്പമാണ് പ്രതികൾ കോടതിയിലെത്തുന്നത്. ഷുഹൈബിനെ കൊലപ്പെടുത്താൻ നേരിട്ട് പ്രവർത്തിച്ചവരെ മാത്രമല്ല, കൊലപാതകത്തിനു പിന്നിൽ ഗൂഢാലോചന നടത്തിയവരും ശിക്ഷിക്കപ്പെടണമെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!