ന്യൂഡൽഹി: സാധാരണക്കാർക്ക് മേൽ വീണ്ടും കേന്ദ്രസർക്കാരിന്റെ പ്രഹരം. രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് ഇന്ന് ഒറ്റയടിക്ക് കൂടിയത്. രണ്ടാഴ്ചക്കിടെ ഇത് നാലാമത്തെ തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. കഴിഞ്ഞ 12 ദിവസത്തിനിടെ പെട്രോളിനും ഡീസലിനുമായി ആകെ വർധിച്ചത് 8.05 രൂപയാണ്.
പുതിയ നിരക്ക് വർധനവോടെ കേരളത്തിൽ എല്ലായിടത്തും ഡീസൽ വില 100 രൂപ കടന്നു. വരും ദിവസങ്ങളിലും ഇന്ധനവില വർധിക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തുടർച്ചയായ ഈ വിലവർധനവ് സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്ന കടുത്ത ആശങ്കയിലാണ് ജനങ്ങൾ.
കേരളത്തിലെ പുതുക്കിയ നിരക്കുകൾ:
തിരുവനന്തപുരം: പെട്രോൾ – 115.26 രൂപ, ഡീസൽ – 104.27 രൂപ.
കൊച്ചി: പെട്രോൾ – 113.61 രൂപ, ഡീസൽ – 102.52 രൂപ.
കോഴിക്കോട്: പെട്രോൾ – 113.77 രൂപ, ഡീസൽ – 102.78 രൂപ.
(ഡൽഹിയിലെ ഇന്നത്തെ പെട്രോൾ വില 102.12 രൂപയും, ഡീസലിന് 95.20 രൂപയുമാണ്).
പശ്ചിമേഷ്യൻ യുദ്ധമാണ് നിലവിലെ ഇന്ധനവില വർധനവിന് കാരണമായി സർക്കാർ പറയുന്നത്. പ്രതിസന്ധികൾ കാരണം എണ്ണക്കമ്പനികൾ കനത്ത നഷ്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, ഇത് നികത്താനാണ് വില വർധിപ്പിക്കുന്നതെന്നുമാണ് വാദം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

