ഇരുട്ടടിയായി വീണ്ടും ഇന്ധനവില വർധന; പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും കൂടി

Kannadiparamba online news
Screenshot

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ഇന്ധനവില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് ഒറ്റയടിക്ക് വർധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇത് നാലാമത്തെ തവണയാണ് രാജ്യത്ത് ഇന്ധനവില വർധിപ്പിക്കുന്നത്. സാധാരണക്കാർക്ക് വലിയ തിരിച്ചടിയാകുന്നതാണ് പുതിയ വിലവർധനവ്.

ഇന്നത്തെ നിരക്ക് വർധനവോടെ തലസ്ഥാനമായ തിരുവനന്തപുരത്ത് പെട്രോൾ വില 115.32 രൂപയായും, ഡീസൽ വില 104.41 രൂപയായും ഉയർന്നു.

അതേസമയം, രാജ്യാന്തര വിപണിയിൽ നിലവിൽ ഒരു ബാരൽ ക്രൂഡ് ഓയിലിന്റെ വില 100 ഡോളറിന് താഴെയാണ്. എന്നിട്ടും ഇന്ധനവില വർധിപ്പിക്കാൻ കാരണം മുൻകാല നഷ്ടങ്ങൾ നികത്താനാണെന്നാണ് പൊതുമേഖലാ എണ്ണ കമ്പനികളുടെ അവകാശവാദം. നേരത്തെ ക്രൂഡ് ഓയിൽ വില 100 ഡോളറിന് മുകളിൽ കടന്നപ്പോഴുണ്ടായ ഭീമമായ നഷ്ടം നികത്തുന്നതിനാണ് ഇപ്പോഴത്തെ വിലവർധനവെന്നാണ് എണ്ണ കമ്പനികൾ നൽകുന്ന വിശദീകരണം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!