എടക്കാട് ബ്ലോക്ക് പഞ്ചായത്തിൽ നവീകരിച്ച മീറ്റിംഗ് ഹാൾ ഉദ്ഘാടനം ചെയ്തു

Kannadiparamba online news

ചാല: എടക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി നവീകരിച്ച മീറ്റിംഗ് ഹാൾ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ എടക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വി. ബിജു ഉദ്ഘാടന കർമ്മം നിർവഹിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു ഇ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

എടക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി സ്വപ്ന ജി. യോഗത്തിന് സ്വാഗതം പറഞ്ഞു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹാരിസ് പടന്നോട്ട്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പത്മജ പി.കെ., ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. ശ്രീധരൻ സംഘമിത്ര എന്നിവർ സംസാരിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാരായ നസീർ പി.കെ.പി., എ.പി. ഫൽഗുനൻ, കെ.വി. ജയരാജൻ, അക്ഷയ ടി.സി., റൂസീന, കാണി രഘുനാഥൻ, കെ.സി.പി. ഫൗസിയ എന്നിവരും കൊളച്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷമീമ ടി.വി., മുണ്ടേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റസീന സി.കെ., ചെമ്പിലോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷൈജ വി.പി., കടമ്പുർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗിരീശൻ കെ., പെരളശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുനീഷ് ടി. എന്നിവരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എടക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ ജോയിന്റ് ബി.ഡി.ഒ രഘുവരൻ ടി.വി. നന്ദി രേഖപ്പെടുത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!