വാഹനാപകടം;കോളേജ് വിദ്യാർത്ഥി മരണപ്പെട്ടു

Kannadiparamba online news
Screenshot

പയ്യാവൂർ: പൈസക്കരി ടൗണിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കുടിയാന്മല പൊന്മലയിലെ തട്ടുകുന്ന് തേവാരിയിൽ ആൽബിൻ ടി. വിത്സൺ (19) ആണ് മരിച്ചത്. പൈസക്കരി ദേവമാതാ ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒന്നാം വർഷ ബിസിഎ വിദ്യാർത്ഥിയാണ്. ഇന്ന് രാവിലെ 10 മണിയോടെ ബൈക്കിൽ കോളേജിലേക്ക് വരുന്നതിനിടെ ടോറസ് ലോറിയുടെ അടിയിൽപ്പെട്ടാണ് അപകടമെന്ന് ദൃക്സാക്ഷികൾ പറയുന്നു. പൈസക്കരിയിലെ തേവാരിയിൽ വിത്സൺ – അമ്പിളി ദമ്പതികളുടെ മകനാണ്. സഹോദരൻ: എബിൻ (ഡിഗ്രി വിദ്യാർത്ഥി ദേവമാതാ കോളേജ് പൈസക്കരി)
പയ്യാവൂർ പോലീസും ഇരിട്ടി ഫയർ ഫോഴ്‌സും സംഭവ സ്ഥലത്തെത്തി. മൃതദേഹം പയ്യാവൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!