പാമ്പുരുത്തി : കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താറിംഗ് പ്രവൃത്തി പൂർത്തീകരിച്ച പാമ്പുരുത്തി ശിഹാബ് തങ്ങൾ റോഡ് കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. പാമ്പുരുത്തി വാർഡ് മെമ്പർ കെ.പി അബ്ദുൽ സലാം അധ്യക്ഷനായി.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് എം.മമ്മു മാസ്റ്റർ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി അംഗം മൻസൂർ പാമ്പുരുത്തി, പാമ്പുരുത്തി വാർഡ് വികസന സമിതി കൺവീനർ എം.എം അമീർ ദാരിമി, മുസ്ലിം ലീഗ് ശാഖാ പ്രസിഡണ്ട് വി.പി അബ്ദുൽ ഖാദർ , എം.വി മുസ്തഫ, വി.ടി അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

