മൊബൈൽ ഫോണിൽ ഗെയിം കളിക്കുന്നതിനിടെ ഹൃദയാഘാതം;ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ടു.

Kannadiparamba online news

തളിപ്പറമ്പ്: മൊബൈൽ ഫോണിൽ ഗെയിം കളിക്കുന്നതിനിടെ ഹൃദയാഘാതം ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ടു.
പശ്ചിമബംഗാള്‍ നോർത്ത് പര്‍ഗാന ഗബ്തല സ്വദേശി മാനസ മഹാലി (43) യാണ് മരണപ്പെട്ടത്.ഇന്നലെ രാത്രിയിലാണ് സംഭവം.ബക്കളം കുറ്റിക്കോലിലെ വാടക ക്വാട്ടേർസിൽ സുഹൃത്തുക്കൾക്കൊപ്പം മൊബൈല്‍ ഗെയിം കളിച്ചു കൊണ്ടിരിക്കുമ്പോള്‍ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. സുഹൃത്തുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിവസങ്ങൾക്ക് മുമ്പാണ്
നിര്‍മ്മാണ പ്രവൃത്തികൾക്കായി യുവാവ് കുറ്റിക്കോലിൽ എത്തിയത്. തളിപ്പറമ്പ് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!