കൊളച്ചേരി: ബി.ജെ.പി. കൊളച്ചേരി പഞ്ച്വയത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ജന പഞ്ചായത്ത് നടത്തി.
കേന്ദ്ര ഗവർമ്മെണ്ടിന്റെ വിവിധ വികസന പദ്ധതികളെപ്പറ്റി വിശദീകരിക്കുന്ന പരിപാടി ബി.ജെ.പി. സംസ്ഥാന സെക്രട്ടറി അഡ്വ.കെ ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണൻ അധ്യക്ഷം വഹിച്ചു. മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി കേണൽ സാവിത്രിയമ്മ കേശവൻ,വാർഡ് മെംബർ വി.വി.ഗീത എന്നിവർ സംസാരിച്ചു. ദേവരാജൻ പി.വി. സ്വാഗതവും പ്രകാശൻ പി.നന്ദിയും രേഖപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

