കുറ്റ്യാട്ടൂർ മാംഗൊ കമ്പനിയുടെ വാർഷിക പൊതുയോഗം നടന്നു

Kannadiparamba online news

ചട്ടുകപ്പാറ: കുറ്റ്യാട്ടൂർ മാംഗൊ പ്രൊഡ്യൂസർ കമ്പനിയുടെ 2025-26 വർഷത്തെ വാർഷിക പൊതുയോഗം കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു. ചട്ടുകപ്പാറ കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ഹാളിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

മാംഗൊ കമ്പനി ചെയർമാൻ വി.ഒ. പ്രഭാകരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. സൗമിനി ടീച്ചർ ആശംസാ പ്രസംഗം നടത്തി. കമ്പനി മാനേജിംഗ് ഡയറക്ടർ പി. ചന്ദ്രൻ അനുശോചന പ്രമേയവും വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. സി.ഇ.ഒ. യു. ജനാർദ്ദനൻ ഓഡിറ്റ് റിപ്പോർട്ടും 2026-27 വർഷത്തെ ബിസിനസ് പ്ലാനും അവതരിപ്പിച്ചു.

തുടർന്ന് നടന്ന ചർച്ചയിൽ മജു നമ്പൂതിരി, എം.വി. പ്രഭാകരൻ, ശശിധരൻ ചേലേരി, പൂക്കണ്ടി കുമാരൻ, കുഞ്ഞിരാമൻ കോരാറമ്പ്, എ.പി. വിജയൻ, വിജയശങ്കരൻ നമ്പീശൻ, മനോജ് മാത്തൻ (ശാന്തിഗിരി ആശ്രമം) തുടങ്ങിയവർ സംസാരിച്ചു. ഫുഡ് സേഫ്റ്റി നിയമങ്ങളെക്കുറിച്ച് കുമാരി നന്ദന കെ. ക്ലാസ് എടുത്തു. കെ. മോഹനൻ സ്വാഗതവും കെ.കെ. പ്രസന്നകുമാരി നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!