കരിങ്കൽക്കുഴി: പാടിക്കുന്ന് – കരിങ്കൽക്കുഴി റോഡിൽ കുന്നിറക്കത്തിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് വീടിന്റെ മതിൽ തകർന്നു. വൈകുണ്ഠം വിജയന്റെ വീട്ടുമതിലാണ് തകർന്നത്. ഇന്ന് (വ്യാഴാഴ്ച) വൈകുന്നേരം 3:30 ഓടെയായിരുന്നു അപകടം നടന്നത്. മയ്യിൽ ഭാഗത്തുനിന്ന് കമ്പിൽ ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം വിട്ട കാർ മുന്നിലുണ്ടായിരുന്ന ബൈക്കിലും ഇടിച്ചു. റോഡിലേക്ക് വീണ് കാലിന് പരിക്കേറ്റ ബൈക്ക് യാത്രികനെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും മാസങ്ങൾക്ക് മുൻപ് മയ്യിൽ ഭാഗത്തുനിന്ന് വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് ഇതേ വീടിന്റെ മതിൽ തകർത്തിരുന്നു. തുടർന്ന് മതിൽ പുതുക്കിപ്പണിത് വരുന്നതിനിടയിലാണ് വീണ്ടുമൊരു അപകടം ഉണ്ടായിരിക്കുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

