കണ്ണൂരിൽ ഭക്ഷ്യവിഷബാധ; നഗരത്തിൽ ആരോഗ്യവകുപ്പിന്റെയും കോർപ്പറേഷന്റെയും ശക്തമായ പരിശോധന

Kannadiparamba online news
Screenshot

കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട പരാതികൾ വ്യാപകമായതിനെത്തുടർന്ന് കോർപ്പറേഷനും ആരോഗ്യവകുപ്പും പരിശോധന ശക്തമാക്കി. കഴിഞ്ഞദിവസം കോക്ക്‌ടെയിൽ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിന് പിന്നാലെയാണ് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. കോർപ്പറേഷൻ പരിധിയിലെ ജ്യൂസ് കടകൾ, ബേക്കറികൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തിയത്.

സ്ഥാപനങ്ങളിലെ ശുചിത്വം, ലൈസൻസും അനുബന്ധ രേഖകളും, ജീവനക്കാരുടെ വ്യക്തിശുചിത്വം എന്നിവയാണ് ഉദ്യോഗസ്ഥർ പ്രധാനമായും പരിശോധിച്ചത്. ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. വരുംദിവസങ്ങളിലും കോർപ്പറേഷന്റെ വിവിധ ഇടങ്ങളിൽ പരിശോധന തുടരുമെന്ന് പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ടി.പി. ജയമോഹൻ വ്യക്തമാക്കി. ക്രമക്കേട് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞദിവസം പൂട്ടിയ ജ്യൂസ്‌കടയിലെ ഭക്ഷണ സാധനങ്ങളുടെ സാംപിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫലം വരുന്നതനുസരിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീജ മഠത്തിൽ പറഞ്ഞു. പരിശോധനയിൽ ഹെൽത്ത് സൂപ്പർവൈസർ സജി രേഖ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വി.കെ. സജില, ഹെൽത്ത് ഇൻസ്പെക്ടർ ലൂസി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി. നവ്യ, നവ്യ എന്നിവരും പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!