പരിയാരം: ബൈക്കിൽ സഞ്ചരിച്ച് വഴി യാത്രക്കാരിയായ വയോധികയുടെ മാല കവര്‍ന്ന കേസിൽ ദമ്പതികളെ പോലീസ് അറസ്റ്റ്
ചെയ്തു. പയ്യന്നൂരില്‍ താമസിക്കുന്ന ദമ്പതികളായ തായിനേരി ഹാജി റോഡിലെ തറമ്മൽ അര്ജുന്, ഭാര്യ കരിവെള്ളൂരിലെ ടി.വി ഹെല്‍ന എന്നിവരെയാണ് പരിയാരം പോലീസ് പിടികൂടിയത്.
ഇന്നലെ ഉച്ചക്ക് 12 ന് ഏഴിലോട് പുറച്ചേരിയില്‍ വെച്ചായിരുന്നു സംഭവം. ഏഴിലോട് പുറച്ചേരിയിലെ കിഴേക്കവീട്ടില് കെ.വി സരോജിനിയുടെ (72) ഒന്നരപവൻ്റെ (12 ഗ്രാം) മാലയാണ് കവര്‍ന്നത്. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു മടങ്ങുകയായിരുന്നു സരോജിനി.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പരിയാരം പോലീസ് അന്വേഷണം നടത്തിയപ്പോള്‍ പയ്യന്നൂരില്‍ താമസിക്കുന്ന ദമ്പതികളായ അര്ജുന്, ഹെല്‍ന എന്നിവരാണ് കവര്‍ച്ച നടത്തിയതെന്ന് കണ്ടെത്തി. മണിക്കൂറുകള്‍ക്കുള്ളില്‍ ഇവരെ പിടികൂടുകയായിരുന്നു.
ഇരുചക്ര വാഹനത്തിലെത്തിയ അർജുനും ഹെൽനയും വഴി ചോദിക്കാനെന്ന വ്യാജേന സരോജിനിയുടെ അടുത്ത് വണ്ടി നിര്‍ത്തി സംസാരിക്കവേ പുറകിലിരുന്ന ഹെൽന സരോജിനിയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിക്കുകയായിരുന്നു.
പരിയാരം എസ്.ഐ. യദുകൃഷ്ണന്, എസ്.ഐ. ശ്രീകുമാര്‍, എ.എസ്.ഐ. പ്രജീഷ്, എസ്.സി.പി.ഒ. ജി. ജേഷ്, സി.പി.ഒ. അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ വലയിലാക്കിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

